കൊച്ചി : മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ചരക്കുകപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. ഇടിച്ച കപ്പല്‍ ആദ്യം നിര്‍ത്തിയെന്നും ഉടന്‍തന്നെ ഓടിച്ചുപോയെന്നുമാണ് ബോട്ട് ഓടിച്ചിരുന്ന എഡ്വിന്‍ പറഞ്ഞത്.
Read Also : ബേപ്പൂര്‍ കപ്പലപകടം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍
അതേസമയം എന്നാല്‍ ‘ദേശ് ശാന്തി’ എന്ന പേരിലുള്ള കപ്പലാണ് അപകടമുണ്ടാക്കിയതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തിങ്കളാഴ്ച മുനമ്പത്തുനിന്നു പോയ മീന്‍പിടിത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായവരില്‍ മുനമ്പം മാല്യങ്കര സ്വദേശി ഷിജുവും ഉള്‍പ്പെടുന്നു. മലയാളിയായി ഷിജു മാത്രമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ തമിഴ്‌നാട് സ്വദേശികളാണ്
Post Your Comments