മനാമ•സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കാനഡയിലെ ടൊറന്റോയിലേക്കുള്ള എല്ലാ സര്‍വീസുകളും അടുത്ത ആഴ്ച മുതല്‍ അവസാനിപ്പിക്കുന്നു.
ടൊറന്റോയിലേക്കുള്ള ബുക്കിങ്ങുകള്‍ അവസാനിപ്പിച്ചു കഴിഞ്ഞതായി വിമാനക്കമ്പനി അറിയിച്ചു. ആഗസ്റ്റ് 13 മുതല്‍ നഗരത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു.
നിലവില്‍ അനുവദിച്ച ടിക്കറ്റുകള്‍ക്ക് പ്രശ്നമുണ്ടാകില്ല. അവന് റദ്ദാക്കിയാലോ ഡേറ്റ് പുതുക്കിയാലോ അധിക ചാര്‍ജ്ജ് ഈടാക്കില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടൊറന്റോയിലേക്കുള്ള മറ്റു വിമാനങ്ങളില്‍ സീറ്റ് ലഭ്യക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര് ബാദാവി, നസീമ അല്‍ സാദാ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സൗദി സര്‍ക്കാര്‍ അടിയന്തരമായി വിട്ടയക്കണമെന്ന് കനേഡിയന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. കാനേഡിയന്‍ വിദേശകാര്യ മന്ത്രാലയവും ഇത് ആവര്‍ത്തിച്ചു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സൗദി കാനഡയുമായുള്ള എല്ലാ നയന്ത്ര ബന്ധവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകളും അവസാനിപ്പിക്കുന്നത്.
Post Your Comments