Latest NewsKerala

മുള്ളുമല ആദിവാസികോളനിയിൽ വാൻ നിറയെ ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് എത്തി

നിരവധി പേരാണ് സന്തോഷ് പണ്ഡ‍ിറ്റിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി. ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും കോളനിയിലെത്തി സമ്മാനിച്ചത് സൗഹൃദ ദിനത്തിലാണ്. പുനലൂര്‍ മുള്ളു മല ഗിരിജന്‍ കോളനി, അച്ഛന്‍ കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും എത്തിച്ചത്.

അംഗനവാടി കുട്ടികൾക്കും അദ്ദേഹം സമ്മാനങ്ങൾ കൈമാറി. നാലുപേരറിയാൻ കൂടെ ക്യാമറാമാനെയൊന്നും കരുതിയിരുന്നില്ല കണ്ടുനിന്ന ഒരാളെടുത്ത ഫോട്ടോയാണ് ഇത്‌- നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ പറയുന്നു. നിരവധി പേരാണ് സന്തോഷ് പണ്ഡ‍ിറ്റിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button