ന്യൂഡൽഹി : ദേശീയ പിന്നോക്ക കമ്മീഷന് ഭരണ ഘടനാ പദവി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭരണ ഘടന ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. ഇത് ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ പിന്നോക്ക സമുദായങ്ങളുടെ ശാക്തീകരണത്തിനും അഭിവൃദ്ധിക്കും ഇത് ഒരു നിമിത്തമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.123 -)0 ഭരണഘടന ഭേദഗതിയിലൂടെയാണ് പിന്നോക്ക കമ്മീഷന് ഭരണഘടന പദവി നൽകിയത്.
ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.ഭരണഘടന ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ബിൽ ലോക്സഭയിൽ പാസായത്. കമ്മീഷന് സംസ്ഥാന സർക്കാരുകളുമായി ബന്ധമില്ലെന്നും കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് സഭയിൽ വ്യക്തമാക്കി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി.കേസുകളില്‍ പ്രാഥമിക അന്വേഷണമില്ലാതെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാം. അറസ്റ്റു ചെയ്യാനും അനുമതി ആവശ്യമില്ല. കോടതി വിധികള്‍ ബില്ലിലെ ഭേദഗതികള്‍ക്ക് തടസമല്ലെന്നും പറയുന്നു.
Post Your Comments