ചെന്നൈ : ഡിഎംകെ അധ്യക്ഷനും, തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നില മാറ്റമില്ലാതെ തുടരുന്നു. . പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുന്നുണ്ടെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിയ്ക്കുന്നില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Read Also : കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി
കരുണാനിധിയുടെ നില ആശാവഹമല്ലെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണു കരുണാനിധി. ജൂലൈ 29നാണ് അതിഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Post Your Comments