അബുദാബി: എല്ലാം ഹൈടെക്ക് ആയപ്പോള്‍ മോഷണവും ഹൈടെക്കായി. മോഷ്ടാക്കള്‍ ഇരുളിന്റെ മറവിലല്ല ഇപ്പോള്‍ വിലസുന്നത്. ആഢംബര കാറില്‍ കറങ്ങിനടന്നാണ് മോഷണം. ഹൈടെക്ക് മോഷണം നടന്നത് അബുദാബിയിലാണ്. ആഢംബര കാറില്‍ കറങ്ങിനടന്ന് മോഷണം പതിവാക്കിയ അറബി യുവാവിനെയാണ് അബുദാബി പൊലീസ് പിടികൂടിയത്.. കടകളില്‍ നിന്ന് റീ ചാര്‍ജ്ജ് കാര്‍ഡുകളും പണവുമായിരുന്നു ഇയാള്‍ മോഷ്ടിച്ചിരുന്നത്. അവ്യക്തമായ നമ്പര്‍ പ്ലേറ്റായിരുന്നു തട്ടിപ്പ് നടത്താനായി ഇയാള്‍ കാറില്‍ ഘടിപ്പിച്ചിരുന്നത്.
കടകളില്‍ നിന്ന് നിന്ന് മൊബൈല്‍ കാര്‍ഡുകളോ അല്ലെങ്കില്‍ 1000 ദിര്‍ഹത്തിന് ചില്ലറയോ ആണ് ആവശ്യപ്പെടാറുള്ളത്. പണമോ കാര്‍ഡ് വാങ്ങിയാല്‍ പണം നല്‍കാതെ രക്ഷപെടുകയായിരുന്നു രീതി. പിടിക്കപ്പെടാതിരിക്കാന്‍ അവ്യക്തമായ നമ്പര്‍ പ്ലേറ്റാണ് സഹായിച്ചത്.
Read also : കാർ വാങ്ങാനെന്ന വ്യാജേനയെത്തി കീ കരസ്ഥമാക്കി മോഷണം; ദുബായിൽ തട്ടിപ്പ് വ്യാപകമാകുന്നു
അബുദാബിയില്‍ മാത്രം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കള്ളനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കുറ്റം സമ്മതിച്ചതോടെ പ്രോസിക്യൂഷന് കൈമാറി.
Post Your Comments