Latest NewsKerala

ജനങ്ങള്‍ക്ക് നരകം സൃഷ്ടിക്കുന്ന ഹര്‍ത്താല്‍ ശാപമായി മാറുന്ന ഒരനുഭവ കഥ

തിരുവനന്തപുരം•പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണിമുടക്ക് ദിനത്തില്‍ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഭീഷണിയുമായി സി.ഐ.ടി.യുക്കാര്‍. ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിലാണ്‌ ഹര്‍ത്താലായി മാറിയ പണിമുടക്ക് ജനങ്ങള്‍ക്ക് നരകമായി മാറുന്ന അനുഭവമുണ്ടയത്. തമ്പാനൂര്‍ എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ച് തമ്പാനൂരില്‍ നിന്നും രോഗികളുമായി ഉള്ളൂരില്‍ എത്തിയപ്പോഴാണ് ഭീഷണിയുണ്ടായത്. പിന്നീട് മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ നിന്ന് ഒരു ലേഡി ഡോക്ടറുമായി പുലനയാര്‍കോട്ട ആശുപത്രിയിലേക്ക് പോകുമ്പോഴും വണ്ടി തടയാന്‍ യൂണിയന്‍കാര്‍ എത്തിയെന്ന് യുവാവ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..

രാവിലെ ആരയ്ക്ക് ഞാന്‍ എനിക്ക് വന്ന പാർസൽ എടുക്കാൻ വേണ്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ നൂറുകണക്കിന് പാവപെട്ട മനുഷ്യരാണ് അവിടെ കൂടി നിൽക്കുന്നത് കാണാൻ കഴിഞ്ഞത് യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നിൽക്കുന്നവർ. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവർ.

ഞാൻ അവിടെ എത്തിയപ്പോൾ തമ്പാനൂർ എസ്.ഐ എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് ആര്‍.സി.സി യിലേക്ക് പോകാൻ പറ്റുമോ എന്ന്. ഞാൻ പറഞ്ഞു സാറേ ഓണേഴ്സ് ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തിൽ പാസഞ്ചേസിനെ കൊണ്ട് പോയാൽ പ്രശ്നമാണ്.

അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാൻ നോക്കികൊളാം എന്ന്.

ആ കേൻസർ രോഗികളെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

ഞാൻ കൊണ്ട് പോയി ആര്‍.സി.സി യിലേക്ക്. അവിടെ എത്തിയപ്പോൾ ഇതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ആണ് അവിടെ ഉളള രോഗികൾ വാഹനങ്ങൾ കിട്ടാതെ ഒന്ന് നിവർന്നു നിൽക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്.

പിന്നെ ഞാൻ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാൻ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.

വാഹനത്തിൽ യാത്ര ചെയ്തവരിൽ നിന്ന് പകുതിയിൽ അധികം പേരിൽ നിന്ന് ഞാൻ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരിൽ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതൽ വാങ്ങിയത് ഡീസൽ അടിക്കാൻ.

നിർഭാഗ്യവശാൽ ഉള്ളൂരിൽ എത്തിയപ്പോൾ നമ്മുടെ നാടിന്റെ വിളക്കുകളായ സഖാക്കളും മറ്റു ആളുകളും കൂടി എന്നെ തടയുകയും ഇനി മേലാൽ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവർന്നു നിൽക്കാൻ പോലും പറ്റാത്ത ക്യാന്‍സര്‍ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയിൽ..

ഈ സംഭവം കഴിഞ്ഞു ഞാൻ നെരെ മെഡിക്കൽ കോളജിന്റെ ഫ്രണ്ടിൽ നിൽക്കുന്ന അവിടത്തെ എസ്.ഐ യെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.. സാർ പറഞ്ഞു ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാൽ ഞാൻ സുരക്ഷ തരും പക്ഷെ അങ്ങോട്ട്‌ ഒക്കെ നോക്കി പോണം എന്ന്.

എനിക്ക് എന്തോ ഈ സഖാക്കളുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കിൽ അടിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും ഓടാൻ തീരുമാനിച്ചു റോട്ടിൽ തന്നെ കിടന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാർ കോട്ട ഹോസ്പിറ്റലിൽ പോകണം രോഗികൾ എന്നെ കാത്തു നിൽക്കുകയാണ് എന്റെ റൗണ്ടസ് ആണ് ഇപ്പൊ. പ്ലീസ് ഒന്ന് സഹായിക്കുമോ എന്ന്.

അപ്പൊ തന്നെ ഇത് കണ്ട ആ എസ്.ഐ വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്.

അങ്ങിനെ ഞാൻ ആ ഡോക്ടർ നെയും കൂട്ടി പോകുന്ന വഴിയിൽ സംഭവിച്ചത് ഈ വീഡിയോ യിൽ ഉണ്ട്.

( ഞാൻ ഓട്ടോ ഇല്ലാത്ത തക്കം നോക്കി പണം ഉണ്ടാക്കാൻ പോയതല്ല സി.ഐ.ടി.യുകാരാ…….. അത് ഓർത്താൽ നല്ലത് നാളെ നീയും കരയും….)

shortlink

Related Articles

Post Your Comments

Related Articles


Back to top button