കൊച്ചി: ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കിയത് പിന്‍വലിച്ച കോര്‍പ്പറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. കെഎസ്‌ആര്‍ടിസിയില്‍ ക്ലറിക്കല്‍ ജോലി വിട്ട് കണ്ടക്ടര്‍ ജോലി ചെയ്യാനുള്ള നിര്‍ദ്ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് മുന്നെ തള്ളിയിരുന്നു.
ALSO READ: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവ്
നഷ്ടത്തിന്റെ പാതയിൽ നിന്ന് കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുന്നതിന് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ജസ്റ്റീസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍ ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കിയത് ഏറെ വിമർശനങ്ങൾക്കും എതിപ്പുകൾക്കും ഇടയാക്കിയിരുന്നു.
Post Your Comments