ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെംഗാരയില്‍ ഉണ്ടായത്. എന്നാൽ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Read also:ജിഎസ്ടിയുടെ പേരിൽ 130 കോടിയുടെ തട്ടിപ്പ് : പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ ദിവസം പ്രമുഖ വിനോദസഞ്ചാര ദ്വീപായ ലോംബോകിലുണ്ടായ ഭൂകമ്പത്തിൽ മരണം 91കവിഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി നടത്തുന്ന തിരച്ചിൽ തിങ്കളാഴ്ച വൈകിയും പുരോഗമിച്ചിരുന്നു.
Post Your Comments