ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഈ ബിൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യസഭ ബിൽ പാസാക്കിയത്. കത്വ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കനടത്ത. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള ഈ അതിക്രമങ്ങളെ തടയാൻ ബിൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ALSO READ: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് കണ്ട സഹോദരനെ കൊന്നു കെട്ടിതൂക്കി: അമ്മാവന്‍ അറസ്റ്റില്‍
Post Your Comments