KeralaLatest News

ബാങ്കുകളിലെ മി​നി​മം ബാ​ല​ന്‍​സ്, സ​ര്‍​വീ​സ് ചാ​ര്‍​ജ് വ്യ​വ​സ്ഥ​കളെ വിമർശിച്ച് മുഖ്യമന്ത്രി

ആ​യി​രം രൂ​പ മി​നി​മം നി​ക്ഷേ​പ​ത്തി​ലു​ണ്ടാ​വ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ജനങ്ങളെ വലയ്ക്കുന്ന മി​നി​മം ബാ​ല​ന്‍​സ് വ്യ​വ​സ്ഥ​യും സ​ര്‍​വീ​സ് ചാ​ര്‍​ജി​ന​ത്തി​ലു​ള്ള നി​ക്ഷേ​പ ചോ​ര്‍​ത്ത​ലും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ വകുപ്പുകളിൽ 11,500 കോ​ടി രൂ​പ ബാ​ങ്കു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍​നി​ന്നു ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ പ്രതികരിച്ചത്.

ALSO READ: കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി

സാ​ധാ​ര​ണ​ക്കാ​രെ കൊ​ണ്ടാ​കെ സ​ബ്സി​ഡി​യു​ടെ​യും മ​റ്റും പേ​രു​പ​റ​ഞ്ഞ് അ​ക്കൗ​ണ്ട് തു​റ​പ്പി​ക്കു​ക. എ​ന്നി​ട്ട്, ആ ​അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം ചോ​ര്‍​ത്തു​ക. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണി​ത്. ആ​യി​രം രൂ​പ മി​നി​മം നി​ക്ഷേ​പ​ത്തി​ലു​ണ്ടാ​വ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ല്‍ സ​ബ്സി​ഡി വ​ര​വ് മാ​ത്ര​മു​ള്ള നി​ക്ഷേ​പ​ക​ന് എ​ത്ര​മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രും അ​ത്ര​യും തു​ക തി​ക​യ്ക്കാ​നെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു

പ​ത്തു​ല​ക്ഷം കോ​ടി​ക്കു മു​ക​ളി​ലെ കി​ട്ടാ​ക്ക​ട​ത്തി​ല്‍ 88 ശ​ത​മാ​ന​വും അ​ഞ്ചു​കോ​ടി​ക്ക് മു​ക​ളി​ലു​ള്ള വ​ന്‍​കി​ട​ക്കാ​രു​ടേ​താ​ണ്. അ​വ​ര്‍​ക്ക് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള​ല്ല ഉ​ള്ള​ത്. ജ​ന്‍​ധ​ന്‍-​പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ക​ല അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നും സ​ര്‍​വീ​സ് ചാ​ര്‍​ജി​ന്‍റെ​യും മ​റ്റും പേ​രു​ക​ളി​ല്‍ പ​ണം ചോ​ര്‍​ത്തു​ക​യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button