ന്യൂയോര്‍ക്ക്: പ്രശസ്ത നടി ഷാര്‍ലറ്റ് റേ(92) അന്തരിച്ചു. ആറു ദശാബ്ദം വെള്ളിത്തിരയിലും ടിവിയിലുമായി നിറഞ്ഞുനിന്ന ഷാർലറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്. ലോസ് ആഞ്ചല്‍സിലെ വസതിയിൽവെച്ചായിരുന്നു മരണം സംഭവിച്ചത്.
പരസ്യത്തിലൂടെയാണ് ഷാര്‍ലറ്റ് കരിയര്‍ ആരംഭിക്കുന്നത്. ബ്രോഡ്വെ, ഷേക്സ്പിയര് ഇന്‍ ദി പാര്‍ക്ക്, സമ്മര്‍ സ്റ്റോക് തുടങ്ങിയ പരമ്പരയിലെ വേഷങ്ങള്‍ അവര്‍ക്ക് കരിയറില്‍ നേട്ടമുണ്ടാക്കി. 1980-ല്‍ ദി ഫാക്ട്സ് ഓഫ് ലൈഫ് എന്ന പരമ്പരയിലൂടെയാണ് ഷാര്‍ലറ്റ് ശ്രദ്ധനേടിയത്.
Read also:ഇനി ഇട്ട പോസ്റ്റ് പിൻവലിക്കാമെന്ന് കരുതണ്ട; ഇതും തെളിവ് നശിപ്പിക്കലായി കണക്കാക്കും
ഭര്‍ത്താവ് ജോണ്‍ സ്ട്രോസ് 1999ല്‍ മരിച്ചു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. അവസാനകാലത്ത് സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ഷാര്‍ലറ്റ് താമസിച്ചിരുന്നത്.
Post Your Comments