കോഴിക്കോട്: മാതൃഭൂമി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് മാതൃഭൂമി താഴ്ന്നുവെന്നും, കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് അവര്‍ ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി് പറഞ്ഞു.എല്ലാവര്‍ക്കും അരോചകമായ കാര്യങ്ങള്‍ ചെയ്യുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. എല്ലാത്തിനും ഒരു പരിധിയുണ്ട്.
മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് പല ഉദ്ദേശ ലക്ഷ്യങ്ങളുമുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നേരത്തെ മാതൃഭൂമിക്കെതിരെ പരസ്യ നിലപാടുമായി എന്‍എസ്‌എസ് രംഗത്തെത്തിയിരുന്നു.പത്രം സമുദായ അംഗങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ വിവിധ ഹൈന്ദവ സംഘടനകൾ മാതൃഭൂമി ബഹിഷ്കരണവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ മാതൃഭൂമിയില്‍ പരസ്യം നല്‍കില്ലെന്നും അറിയിച്ചു.
Post Your Comments