Latest NewsIndia

സ്വാതന്ത്ര്യ ദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ് : ഒരാള്‍ അറസ്റ്റില്‍

ജമ്മു: സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി പൊളിച്ച് പൊലീസ്. ജമ്മു കശ്മീരില്‍ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ആക്രമണ പദ്ധതിയെ കുറിച്ചറിഞ്ഞത്. ഇയാളുടെ അറസ്റ്റോടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനകളുടെ പദ്ധതി പൊളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കശ്മീരിലെ പുല്‍വാമ സ്വദേശി അര്‍ഫാന്‍ വാനി എന്നയാളാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടത്തിയത്.

read also : തീവ്രവാദ ഭീഷണി ;പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

ബസില്‍ യാത്രചെയ്യുകയായിരുന്ന അര്‍ഫാനെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് എട്ട് ഗ്രനേഡുകളും 60,000 രൂപയും പിടിച്ചെടുത്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലും ജമ്മു കശ്മീരിലും ലഷ്‌കറെ തോയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button