KeralaLatest News

മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ന്ത​രി​ച്ചു

ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നായിരുന്ന

ന്യൂ​ഡ​ല്‍​ഹി: മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നുമായിരുന്ന  ആ​ര്‍.​കെ.​ധ​വാ​ന്‍(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​ഡ​ല്‍​ഹി​യി​ലെ ബി​എ​സ് കാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വെച്ച്  തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യും ധ​വാ​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​രി​ല്‍ ഒ​രാ​ളാ​യാ​ണ് മു​ന്‍ രാ​ജ്യ​സ​ഭാ എം​പി​യാ​യ ധ​വാ​ന്‍ അറിയപ്പെട്ടിരുന്നത്.  1962-ലാണ് ധ​വാ​ന്‍ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റാ​യത്. ശേഷം 1984ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ആ ​പ​ദ​വി​ വഹിച്ചിരുന്നു 1975-77 കാ​ല​ത്ത് ഇ​ന്ദി​രാ ഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും ധ​വാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം തു​ട​ര്‍ന്നിരുന്നു.

also read : പൊതുമാപ്പിന്റെ ഭാഗമായി ഒരു കോടിയിലേറെ രൂപയുടെ പിഴ എഴുതിത്തള്ളി അധികൃതർ; ഇന്ത്യയിലേക്ക് മടങ്ങി വരാനൊരുങ്ങി അമ്മയും മകനും

shortlink

Related Articles

Post Your Comments

Related Articles


Back to top button