ന്യൂഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന എസ്.സി-എസ്.ടി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. സുപ്രീം കോടതി ഉത്തരവിനെ മറികടക്കുന്നതാണ് ഭേദഗതി ബിൽ. ഏകകണ്‌ഠേനെയാണ് ലോക്സഭ ബിൽ പാസ്സാക്കിയത്. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. പക്ഷെ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ബിൽ ഉൾപ്പെടുത്തില്ല. സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാനുള്ള പുതിയ ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
Also Read: ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയ്ക്കും നിക്ഷേപചോർച്ചയ്ക്കുമെതിരെ മുഖ്യമന്ത്രി
Post Your Comments