Latest NewsIndia

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ

നിയമം ഉടന്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ ലഭിയ്ക്കും. പ്രതികള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ വരുത്തിയ ഭേദഗതി രാജ്യസഭയും പാസാക്കി. നേരത്തെ, ലോക്സഭ പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇക്കാര്യം നിയമമാകും.

read also : ഈ നാട്ടിൽ 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തി ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു.
കൂട്ട ലൈംഗിക അതിക്രമത്തിന് ആജീവനാന്തം തടങ്കല്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button