
മുംബൈ: അയല്‍വാസിയായ ലേഡി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് താടി ആത്മഹത്യ ചെയ്തു. 61കാരനായ വൃദ്ധനാണ് മുപ്പത്തഞ്ച് വയസ്സുള്ള ലേഡി ഡോക്ടറെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയില്‍ ഡോക്ടറുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്ന പ്രതി ഡോക്ടറുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇതു തടയുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ചുറ്റിക കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഡോക്ടറുടെ നിലവിളി കേട്ട് സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ ഓടിവരികയും ചെയ്തു. ഇതിനിടെ പ്രതി അവിടുന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തൊട്ടടുത്ത മാളിന് മുകളില്‍ നിന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആക്രമണത്തില്‍ തലയിലും കൈയിലും കാലിലും ഗുരുതരമായി മുറിവേറ്റ ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : കൂട്ടബലാത്സംഗത്തെ അതിജീവിച്ച സ്ത്രീയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം.
ഉന്നതര്‍ മാത്രം താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ കെട്ടിടത്തിന്റെ ഒരേ നിലയിലായിരുന്നു ഇരുവരുടെയും ഫ്‌ളാറ്റുകള്‍. അവിവാഹിതയായ ഡോക്ടര്‍ പ്രായമായ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. പ്രതിയായ അറുപത്തൊന്നുകാരന് ഭാര്യയും മകനുമുണ്ട്. ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് വരുന്ന സമയം നോക്കി എല്ലാ ദിവസവും പ്രതി താഴത്തെ നിലയില്‍ കാത്തുനില്‍ക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. മാത്രമല്ല ഇവര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയാണ് മുകളിലേക്ക് വന്നുകൊണ്ടിരുന്നത്. തന്റെ അയല്‍വാസിയായ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കുമെന്ന് കരുതിയതേയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
Post Your Comments