KeralaLatest News

പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കല്‍: ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

 

കൊച്ചി: ജപ്തി നടപടി നേരിടുന്ന വീട്ടമ്മയ്ക്ക് സഹായവുമായി സര്‍ക്കാര്‍. ബാങ്ക് വായ്പാ കുടിശികയുടെ പേരില്‍ ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്ന കേസിലാണ് സര്‍ക്കാര്‍ സഹായവുമായി രംഗത്തുവന്നിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി സമയം നീട്ടി ചോദിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കി. ഇവരുടെ കുടുബത്തിന് പണം അടയ്ക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ സാവകാശം തേടും. തിരിച്ചടവ് തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ പൊലീസ് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രീതാ ഷാജി ചിതയൊരുക്കി സമരം പുനരാരംഭിച്ചതിനെതുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button