വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതിനെ തുടർന്ന് വെരിറ്റോ സെഡാന്‍, വെരിറ്റോ ഹാച്ച്‌ബാക്ക് എന്നീ മോഡലുകളുടെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിക്കുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും വിപണിയിൽ നിന്നും ഒഴിവാക്കുന്നത്. ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഈ വാഹനങ്ങള്‍ക്ക് പണം മുടക്കാന്‍ മഹീന്ദ്ര തയ്യാറാകുന്നില്ലെന്നു ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ വധേര അറിയിച്ചു.
അതേസമയം കൂടുതല്‍ വില്‍പ്പന നടക്കാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തുമെന്നും മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഇലക്‌ട്രിക്ക് വെരീറ്റോ ലഭ്യമാണെന്നും മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവന്‍ ഗോയങ്ക പറഞ്ഞു . മഹീന്ദ്ര ഇപ്പോള്‍ കൂടുതലായും എസ് യു വി സെഗ്‌മെന്റിലും ഇലക്‌ട്രിക്ക് വാഹനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Also read : യുഎസിൽ മഹീന്ദ്രയുടെ ഈ കാർ നിരോധിക്കണമെന്ന് ആവശ്യം
Post Your Comments