
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രിയായ കരുണാനിധിയുടെ നില അതീവ ഗുരുതരം. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നു പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യ നില ഭേദപ്പെട്ടു വരവേ ഞായറാഴ്‌ചയാണ് നില വീണ്ടും വഷളായത് . ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നാണ് സൂചന.

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് രാത്രി സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. രക്തത്തിലെ അണുബാധ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും കരുണാനിധി കുറിച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്.
Also read : രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച
Post Your Comments