മനാമ: ബഹ്റൈനില്‍ പള്ളി ഇമാമിനെ പള്ളിപരിപാലകനും സംഘവും വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചു. മുഹറഖിലെ ശൈഖ് ഈസാ മസ്ജിദിനു സമീപം സ്ഥിതി ചെയ്യുന്ന ഇബ്നുശദ്ദ മസ്ജിദിലെ ഇമാമും യമനി സ്വദേശിയുമായ അബ്ദുല്‍ ജലീല്‍ ഹമൂദിനെയാണ് ബംഗാളി സ്വദേശിയായ മുഅദ്ദിനും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഅദ്ദിൻ പിടിയിലായതായാണ് റിപ്പോർട്ട്.
Read also: അബൂബക്കര്‍ സിദ്ധീഖിന്റെ കൊലപാതകം ആസൂത്രിതം : ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം
ജോലി നഷ്ടപ്പെട്ടതിന്റെ പ്രതികാരമായാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പള്ളി കേന്ദ്രീകരിച്ച് മുഅദ്ദിനിന്റെ അനധികൃത വിസ കച്ചവടം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ഇമാം ഔഖാഫില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാൾക്ക് ജോലി നഷ്ടപ്പെട്ടത്. രണ്ടു ദിവസം മുൻപ് പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഇമാം വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments