യുഎസിൽ മഹീന്ദ്രയുടെ റോക്സർ നിരോധിക്കണമെന്ന് ആവശ്യം. പ്രമുഖ അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ആണ് തങ്ങളുടെ സുപ്രധാന മോഡലായ വില്ലീസ് ജീപ്പുമായി മഹീന്ദ്രയുടെ റോക്സറിന് സാദൃശ്യമുണ്ടെന്നും തങ്ങളുടെ വാഹനത്തിന്റെ മാതൃക മഹീന്ദ്ര കോപ്പിയടിക്കുകയാണെന്നും ആരോപിച്ച് രംഗത്തിയത്. തുടർന്ന് യുഎസിൽ വാഹനത്തിന്റെ വിൽപ്പന വിലക്കണമെന്നു ആവശ്യപ്പെട്ടു യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനിൽ ഫിയറ്റ് ക്രൈസ്ലർ പരാതി നൽകുകയായിരുന്നു.
മിഷിഗണിലെ പ്ലാന്റില്‍ നിന്ന് മഹീന്ദ്ര അടുത്തിടെയാണ്റോക്സര് പുറത്തിറക്കിയത്. ഇന്ത്യയിലുള്ള താറിന്റെ മാതൃകയിലാണ് റോക്സര്‍ എത്തുന്നതെങ്കിലും അവിടത്തെ റോഡിന് അനുസരിച്ചുള്ള മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.
also read : യുവാക്കളെ ലക്ഷ്യമിട്ട് ഒരു കിടിലന്‍ 150സിസി ബൈക്കുമായി സുസുക്കി
Post Your Comments