ചിറ്റൂര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്നത്. . ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ വെങ്കടേഷ് – അമരാവതി ദമ്പതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുല്‍ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്.
read also : ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം
വെങ്കിടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതി. കഴിഞ്ഞയാഴ്ച വഴക്കുണ്ടായതിനേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി പോയ അമരാവതിയെ കഴിഞ്ഞ ദിവസം വെങ്കിടേഷ് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. വഴിമധ്യേ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും വെങ്കിടേഷ് ദേഷ്യത്തില്‍ മക്കളെ പുഴയിലേക്കെറിയുകയുമായിരുന്നു.
Post Your Comments