KeralaLatest News

ഭാര്യയുമായുള്ള തര്‍ക്കം, മൂന്ന് ആണ്‍മക്കളെ പുഴയിലെറിഞ്ഞ് കൊന്ന പിതാവ് ഒളിവില്‍

ഹൈദരാബാദ്: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു ആണ്‍ മക്കളെ പിതാവ് പുഴയിലെറിഞ്ഞു കൊന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ വെങ്കിടേഷ് ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Also Read : അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്ന സംഭവം:കൂടുതൽ വിവരങ്ങൾ പുറത്ത്

വെങ്കിടേശിന്റെ രണ്ടാം ഭാര്യയാണ് അമരാവതി. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അമരാവതിയെ ഇയാള്‍ രണ്ടാമത് വിവാഹം കഴിയ്ക്കുകയായരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം ഭര്‍ത്താവ് മക്കളെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്ന് അമരാവതി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button