യുഎഇ: പ്രവാസി യുവാവ് കാറിടിച്ച് മരിച്ച കേസിൽ അറബ് ഡ്രൈവർക്ക് 100,000ദിർഹം പിഴയും, മൂന്നു മാസം തടവ് ശിക്ഷയും കോടതി വിധിച്ചു. കഴിഞ്ഞ വർഷം അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഷ്യൻ യുവാവിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ALSO READ: യുഎഇയിൽ പ്രവാസി ജീവനൊടുക്കി
മരിച്ച യുവാവ് അനുവദിച്ചിട്ടുള്ള സ്ഥലത്ത് കൂടിയല്ല റോഡ് മുറിച്ചുകടന്നതെന്നും, കാർ അമിത വേഗതയിലായിരുന്നുവെന്നതും കോടതി നിരീക്ഷിച്ചു. പ്രതിയായ അറബ് ഡ്രൈവർക്കും മരിച്ച യുവാവിനും അപകടത്തിൽ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. മരിച്ച യുവാവ് അനുവദിച്ചിട്ടുള്ള സ്ഥലത്ത് കൂടിയല്ല റോഡ് മുറിച്ചുകടന്നതെന്ന കാരണത്താലാണ് പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചത്.
Post Your Comments