Latest News

മഞ്ചേശ്വരത്തേത് രാഷ്ട്രീയ കൊലപാതകം അല്ല, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത് : ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള

സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കാസര്‍കോട്: മഞ്ചേശ്വരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ കൊലപാതകം നിഷ്ഠൂരമാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അതേസമയം കാസര്‍കോട് ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിനെതിരെ നാടൊന്നാകെ പ്രതിഷേധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മഞ്ചേശ്വരം താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്.

Share
Leave a Comment