ബലോധബസാർ: ഗ്രാമപഞ്ചായത്തുകാർ ഗോശാലയിൽ പൂട്ടിയിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലാണ് സംഭവം. റോഡിലൂടെ അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ പൂട്ടിയിടുകയായിരുന്നു. ചില പശുക്കളെ പുറത്തും കെട്ടിയിരുന്നു.
പശുക്കൾക്ക് തീറ്റകൊടുക്കാൻ ബുദ്ധിമുട്ടു വന്നതോടെ പുറത്തുകെട്ടിയിട്ട പശുക്കളെ അഴിച്ചുവിട്ടു. എന്നാൽ പൂട്ടിയിട്ട പശുക്കളെ ആരും ശ്രദ്ധിച്ചില്ല. മുറിക്കുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പശുക്കൾ ചത്ത വിവരം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജനക് പ്രസാദ് പഠക് പറഞ്ഞു.
Read also: എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം; അശ്വതി ജ്വാല
കഴിഞ്ഞ വർഷം പട്ടിണിമൂലവും സംരക്ഷണം കിട്ടാതെയും ചത്തീസ്ഗഢിലെ മൂന്നു സർക്കാർ ഗോശാലകളിലായി ഇരുനൂറോളം പശുക്കൾ ചത്തിരുന്നു.
Post Your Comments