ഫുജരിയ: യുഎഇ പൊതുമാപ്പിന്റെ ഭാഗമായി ഇന്ത്യക്കാരിയായ അമ്മയുടെയും മകന്റെയും ഒരു കോടിയിലേറെ രൂപയുടെ പിഴ എഴുതിത്തള്ളി. 79 കാരിയായ സൈറ സയീദ് അഹമ്മദിനും മാനസികരോഗിയായ മകനുമാണ് അധികൃതരുടെ കരുണയുടെ ഫലമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്. യാത്ര ചെയ്യാനുള്ള ഡോക്യൂമെന്റസ് തയ്യാറാണെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയുമെന്നും നാട്ടിലേക്ക് പോകാൻ നാല് ടിക്കറ്റുകൾ അനുവദിച്ചതായും അധികൃതർ അറിയിച്ചു.
Read also: 500,000 ദിര്‍ഹം പിഴ നല്‍കാനില്ല, 500 തൊഴിലാളികളുടെ പൊതുമാപ്പിനായി ദുബായ് കമ്പനി
പൂനെ സ്വദേശിയായ സൈറ പാകിസ്ഥാനി സ്വദേശിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഫുജരിയയിലെത്തിയത്. ഭർത്താവ് മരിച്ചതോടുകൂടി മൂന്ന് മക്കളോടൊപ്പം ഇവർ ഫുജരിയയിൽ തന്നെ സ്ഥിരതാമസമാക്കി. ഒപ്പം കഷ്ടപ്പാടുകളും വർധിച്ചുവന്നു. സൈറയുടെ രണ്ടാമത്തെ മകൻ യുഎഇയ്ക്ക് വെളിയിലാണുള്ളത്. മകൾക്കാകട്ടെ അമ്മയെ സംരക്ഷിക്കാനുള്ള സാമ്പത്തികശേഷിയുമില്ല. ഇതോടെയാണ് പൊതുമാപ്പിനായി കുടുംബം അപേക്ഷിച്ചത്.
Post Your Comments