
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയാൻ ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ച് വാട്ട്സ്ആപ്പിനു മാത്രമായി ഇന്ത്യയില്‍ ഒരു സാങ്കേതിക സംഘത്തെ സൃഷ്ടിക്കാനാണ് കമ്പനിയുടെ പദ്ധതി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കേന്ദ്ര ഐടി മന്ത്രാലയം വാട്ട്സ്ആപ്പിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വ്യാജവാര്‍ത്തകള്‍ തടയുന്നതിന് പ്രാദേശികമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും വാട്ട്സ്ആപ്പ് ഇതിന് മറുപടി നൽകുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രാദേശിക ടീമിനെ സൃഷ്ടിക്കാന്‍ വാട്സ്ആപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
Read also: തെറ്റായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നവർക്ക് വൻതുക സമ്മാനമായി നൽകാനൊരുങ്ങി വാട്ട്സ്ആപ്പ്
Post Your Comments