മാതൃഭൂമിയില്‍ നിന്നും ഭീമ പരസ്യം പിന്‍വലിച്ചതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാല്‍ മാധ്യമ സ്ഥാപനത്തിന് പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണം.
ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെ.
Post Your Comments