ബെംഗളൂരു: കാമുകിമാരും കാമുകന്മാരും തമ്മിലുള്ള വളക്കുകളെ കുറിച്ചും പരിഭവങ്ങളെ കുറിതച്ചുമൊക്കെ നമുക്ക് അറിയാം. എന്നാല്‍ ബെംഗളൂരു-നെലമംഗല ഹൈവേയില്‍ നടന്നത് സിനിമയെ വെല്ലുന്ന കഥകളാണ്. ഒരു യുവതിയുടെ പേരില്‍ വാക്കേറ്റത്തില്‍ തുടങ്ങിയ കലഹം കൈയേറ്റത്തിലെത്തുകയായിരുന്നു. ശശികല എന്ന യുവതിയുടെ പേരിലായിരുന്ന തര്‍ക്കം. യുവതിയുടെ പേരില്‍ രണ്ടുപേര്‍ തല്ലുകൂടിയപ്പോള്‍, ഈ തക്കത്തിന് യുവതി മൂന്നാമനൊപ്പം പോകുകയും ചെയ്തു
ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചികാബിദാരുകല്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാള്‍ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ ഇവരെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം മൂര്‍ത്തി അതുവഴി വരികയും ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് മൂര്‍ത്തി ശശികലയെ ചോദ്യം ചെയ്യുകയും സിദ്ധാരാജുവിനെ അസഭ്യം പറയുകയുമായിരുന്നു. ഇതാണ് കൈയേറ്റത്തില്‍ കലാശിച്ചത്.
പിന്നീട്, പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയശേഷം ആര്‍ക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു. 2000-ത്തില്‍ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകര്‍ന്നു. പിന്നീട് ഗാര്‍മെന്റ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ രമേശ് കുമാര്‍ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാല്‍, 2015-ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീട് 2017 വരെ മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞ ശശികല, അതിനുശേഷമാണ് മൂര്‍ത്തിയുടെ കൂടെ താമസം ആരംഭിച്ചത്. അതിനു ശേഷമാണ് ഇപ്പോള്‍ യുവതി ഴേറെ ഒരാളുടെ കൂടെ പോയത്.
Post Your Comments