KeralaLatest News

സര്‍ഫാസി നിയമം; വയനാട്ടില്‍ 8000 കർഷകർ ജപ്തി ഭീഷണിയില്‍

കഴിഞ്ഞവര്‍ഷം മുതലാണ് ബാങ്കുകള്‍ നടപടി കര്‍ശനമാക്കിത്തുടങ്ങിയത്

കല്പറ്റ: ബാങ്കിൽ വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമംശക്തമാക്കിയതോടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലേറെ കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ബാങ്ക്, സഹകരണ ബാങ്കുകള്‍, എച്ച്‌.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., എസ്.ബി.ഐ. തുടങ്ങിയവയാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്.

കഴിഞ്ഞവര്‍ഷം മുതലാണ് ബാങ്കുകള്‍ നടപടി കര്‍ശനമാക്കിത്തുടങ്ങിയത്. ജപ്തിനോട്ടീസ് ലഭിച്ചവരിൽ നാലുപേര്‍ ആത്മഹത്യചെയ്തു. കല്ലൂരില്‍ ആത്മഹത്യചെയ്ത കര്‍ഷകന്‍ നേരത്തെ 80,000 രൂപ ബാങ്കില്‍ അടയ്ക്കാന്‍ ചെന്നെങ്കിലും ഒരു ലക്ഷത്തില്‍ കുറച്ച്‌ സ്വീകരിക്കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി പറഞ്ഞു.

ബാങ്കുകൾ നോട്ടീസ് അയച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ചില കര്‍ഷക സംഘടനകള്‍ വിവരാവകാശ നിയമപ്രകാരം ബാങ്കുകളെ സമീപിച്ചെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നിയമപ്രകാരം നല്‌കേണ്ടതില്ലെന്നതിനാല്‍ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടില്ല. കര്‍ഷകസംഘടനകള്‍ വയനാട് ജില്ലയില്‍ നടത്തിയ കണക്കെടുപ്പിലാണ് എണ്ണായിരത്തിലേറെപ്പേര്‍ക്ക് നോട്ടീസ് കിട്ടിയതായി വ്യക്തമായത്.

Read also:മുഖ്യമന്തി കുട്ടനാട് സന്ദർശിക്കില്ല; യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

ഇതിൽ 100 പേർ ജപ്തിയിലേക്ക് നീങ്ങുകയാണ്. 250 പേരുടെ നടപടികള്‍ പുരോഗമിക്കുന്നു. സഹകരണബാങ്കുകളാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യാണ് ഏറ്റവും കുറവ്. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേര്‍ സര്‍ഫാസി നിയമം കാരണം കുടിയിറക്കു ഭീഷണി നേരിടുന്നില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

തിരിച്ചടവില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്കിയ വസ്തു ബാങ്കിന് പിടിച്ചെടുക്കാനും വില്‍ക്കാനും അധികാരം നല്കുന്നതാണ് സര്‍ഫാസി നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button