KeralaLatest News

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

കോടതിയില്‍ സ്‌നിഗ്ദ്ധ മൊഴി നല്‍കിയത് ഇങ്ങനെ

തിരുവനന്തപുരം: എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയുടെ രഹസ്യമൊഴി കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.

പൊലീസ് ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നും കാലിലൂടെ ഗവാസ്‌കര്‍ വാഹനത്തിന്റെ ടയര്‍ കയറ്റിയിറക്കിയെന്ന സിഐക്ക് നല്‍കിയ മൊഴി തന്നെയാണ് കോടതിയിലും സ്‌നിഗ്ദ്ധ ആവര്‍ത്തിച്ചതെന്നാണ് സൂചന. ഗവാസ്‌കറുടെ രഹസ്യമൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

Read Also : പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് അനുകൂലമായി ഹൈക്കോടതി തീരുമാനം

പൊലീസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കേസില്‍ സ്‌നിഗ്ദ്ധയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്നാണ് ആരോപണം. എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന ഗവാസ്‌കറിന്റെ പരാതിയാണ് പൊലീസിലെ അടിമപ്പണി സംബന്ധിച്ച വിവാദത്തിന് തിരികൊളുത്തിയത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ തുടക്കംമുതല്‍ സമ്മര്‍ദം ഉണ്ടായെങ്കിലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഗവാസ്‌കര്‍ ഉറച്ചുനിന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button