KeralaLatest News

വള്ളംകളിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് ; സ്വകാര്യ റിസോര്‍ട്ടിനെതിരെ പരാതി

രണ്ട് കോടിയിലേറെ രൂപയാണ് നെഹ്റുട്രോഫി വള്ളം കളി നടത്താന്‍ സര്‍ക്കാരിന് ചെലവ്

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ പേരിൽ സ്വകാര്യ റിസോർട്ട് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പുന്നമടക്കായലിനോട് ചേര്‍ന്ന റമ്ദ ഹോട്ടലാണ് റിസോര്‍ട്ടിന് മുകളില്‍ പ്രത്യേകം ഗ്യാലറികള്‍ കെട്ടുകയും സ്വകാര്യ ലാഭത്തിനായി പ്രത്യേകം ടിക്കറ്റുണ്ടാക്കി പരസ്യമായി വില്‍പന നടത്തുകയും ചെയ്തത്.

റിസോര്‍ട്ടിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് ആലപ്പുഴ സബ്‌കളക്‌ടർ കൃഷ്ണ തേജ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി. രണ്ട് കോടിയിലേറെ രൂപയാണ് നെഹ്റുട്രോഫി വള്ളം കളി നടത്താന്‍ സര്‍ക്കാരിന് ചെലവ്. കഴിഞ്ഞ തവണ ടിക്കറ്റ് വിറ്റ് ആകെ കിട്ടിയത് ഒരു കോടി രൂപയില്‍ താഴെ മാത്രം. അതിനിടയിലാണ് പുന്നമട കായലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റംദ റിസോര്‍ട്ടിന്‍റെ പരസ്യം പുറത്തിറങ്ങിയത്.

Read also:മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; പ്രതിഷേധവുമായി പ്രതിപക്ഷം

ഹോട്ടലിന്‍റെ മുകളിലെ ഗ്യാലറിയിലിരുന്ന് വള്ളംകളികാണാന്‍ 3000 രൂപ. വളളംകളിയുടെ ടിക്കറ്റ് വില്‍പന നടത്താനുളള വള്ളംകളി സംഘാടക സമിതിയെ മറികടന്നുകൊണ്ടുള്ള അനധികൃത കച്ചവടമായിരുന്നു ഇത്. മുന്നൂറ്റി അമ്പത് പേരില്‍‍ നിന്ന് 3000 രൂപ വാങ്ങിയാണ് പ്രത്യേക ടിക്കറ്റും പ്രത്യേക ഗ്യാലറിയും സ്വാകാര്യ റിസോര്‍ട്ട് ഒരുക്കുന്നത്. എന്നാല്‍ വള്ളംകളി മാത്രമുള്ള ടിക്കറ്റ് അല്ല ഇതെന്നും ഒരു പാക്കേജാണെന്നുമാണ് റിസോര്‍ട്ട് അധികൃതർ വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button