തിരുവനന്തപുരം: രേഖകളില്ലാതെ ഇതര സംസ്ഥാനക്കാർക്ക് താമസം ഒരുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. രേഖകളില്ലാതെ തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ ബിരുദ വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.
കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജന്റുമാർക്കും നടപടി ബാധകമാണെന്ന് പെരുന്പാവൂർ സിഐ ബിജു പൗലോസ് അറിയിച്ചു. ഒന്നര ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂർ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷം പെരുമ്പാവൂരിൽ മാത്രം 4550 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടതാണ്.
Read also:സര്‍ഫാസി നിയമം; വയനാട്ടില്‍ 8000 കർഷകർ ജപ്തി ഭീഷണിയില്‍
മന്ത്രി മേഴ്സികുട്ടിയമ്മ നിമിഷയുടെ വീട് സന്ദർശിച്ചതിനുശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചിരുന്നു.
Post Your Comments