Latest NewsGulf

ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് നേടിയത് ലക്ഷങ്ങള്‍; നാടകത്തെ വെല്ലുന്ന ജീവിതം ഇങ്ങനെ

അനധികൃത ഇടപാട് നടത്തിയ സംഘം കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ണിചേര്‍ക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്

അബുദാബി: ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് രണ്ടുപേര്‍ നേടിയത് ലക്ഷങ്ങള്‍. അബുദാബിയില്‍ ഹൈസ്‌കൂളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയതിന് രണ്ട് അറബ് പൗരന്മാര്‍ പിടിയിലായി. കുറഞ്ഞ നാളുകള്‍ക്കിടെ ലക്ഷക്കണക്കിനു ദിര്‍ഹമിന്റെ അനധികൃത ഇടപാട് നടത്തിയ സംഘം കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ണിചേര്‍ക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്.

500 ദിര്‍ഹം മുതല്‍ ആയിരം ദിര്‍ഹം വരെയാണ് ചോദ്യ പേപ്പറുകള്‍ക്കായി ഇവര്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും കൈപ്പറ്റിയിരുന്നത്. ഉത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് വേറെയും തുക ഈടാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂഷനു കൈമാറി. ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്നതിന് കൂടാതെ ഉത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് വേറെയും തുക ഈടാക്കിയിരുന്നു.

Also Read :  ഈ അധ്യാപകന്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പെങ്ങളുടെ മകനും നൽകി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോര്‍ന്ന വഴി ഇങ്ങനെ

വിദ്യാര്‍ഥികളുടെ ആവശ്യം അനുസരിച്ചു തല്‍സമയം ഉത്തരം നല്‍കുന്നതിനു വന്‍തുകയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല അറിവുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ഹാളിലെ ഹൈടെക് കോപ്പിയടി തടയാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഴുതടച്ച സംവിധാനവും നിരീക്ഷണവും ശക്തമാക്കണമെന്നു പൊലീസ് സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button