
വിവിധ തസ്തികകളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. എക്സിക്യുട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍), ജൂനിയര്‍ എക്സിക്യുട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ട്രാക്ക്മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 1572 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. ശേഷം നടത്തുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മാസ്റ്റര്‍ കണ്‍ട്രോളര്‍ തസ്തികയില്‍ സൈക്കോ ടെസ്റ്റും, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളില്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റുമുണ്ടാവും. ഒക്ടോബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31
Post Your Comments