തായ്പേയ് : ആപ്പിൾ ഐഫോണിന് വേണ്ടി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണമെന്നു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച തായ്‌വാൻ സെമികണ്ടക്ടര്‍ മാനുഫാക്സ്ചറിങ് (ടിഎസ്‌എംസി) കമ്പനിയുടെ ഫാക്ടറികളിലായിരുന്നു സൈബര്‍ ആക്രമണം . ഇതോടെ ടിഎസ്‌എംസിയുടെ ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചു.
മുഴുവന്‍ ഫാക്ടറികളും പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ചില ഫാക്ടറികളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന. അടുത്ത ഐഫോൺ മോഡലുകള്‍ക്ക് വേണ്ടി വലിയ തോതിലുള്ള ചിപ്പ് നിര്‍മ്മാണം നടക്കവെയാണ് ഫാക്ടറികള്‍ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ യൂണിറ്റില്‍ സംശയസ്പദമായ വൈറസ് ആക്രമണം കമ്പനിയുടെ സൈബര്‍ സുരക്ഷ വിഭാഗം കണ്ടെത്തിയത്.
കമ്പനിക്കെതിരെ മുൻപും സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നതെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലോറ ഹൂ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ചിപ്പ് നിര്‍മ്മാണത്തെ ഈ ആക്രമണം ബാധിക്കുമോ എന്ന് വ്യക്തമാക്കിയില്ല.
അതേസമയം ഒരു ഹാക്കര്‍ നടത്തിയ ആക്രമണം പോലെ ഇത് തോന്നുന്നില്ലെന്നും. അതിനാല്‍ കമ്പനിയുടെ അകത്ത് നിന്നുള്ള പ്രശ്നമാകാം സൈബര്‍ ആക്രമണമെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വന്നു.
Also read : വീണ്ടും ആകർഷകമായ ഓഫറുമായി എയര്‍ടെല്‍
Post Your Comments