ആലപ്പുഴ : മാധ്യമപ്രവര്‍ത്തകരോട് അരിശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടനാട്ടിലെ വെള്ളപൊക്ക
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. യോഗത്തിനു ശേഷവും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചില്ല. ഒരു ചാനലിന്റെ മൈക്ക് ശരീരത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് അരിശംപൂണ്ട മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി കാറില്‍ക്കയറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
വെള്ളപ്പൊക്ക ദുരന്ത മുന്നറിയിപ്പിനു കേരളത്തില്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായ അവധി നല്‍കിയതു കാരണം ഈ വര്‍ഷം 200 അധ്യയനദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പകരം നടപ്പാക്കാന്‍ കഴിയുന്ന ക്രമീകരണത്തെക്കുറിച്ച് അടിയന്തരമായി കര്‍മപദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.’
Read also : ചില മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments