Latest NewsKerala

വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനം കളക്ടര്‍ തടഞ്ഞു

പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ ബാണാസുരമലയിലായിരുന്നു വാളാരംകുന്ന്

വയനാട്: വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനം വയനാട് കളക്ടര്‍ തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തി ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് നാല് റവന്യൂ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെയാണ് കളക്ടർ ഉത്തരവിറക്കിയത്.

പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ ബാണാസുരമലയിലായിരുന്നു വാളാരംകുന്ന് ക്വാറി രാവുംപകലുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസി ഭൂമി കൈയ്യേറിയും സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തിയുമാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് വീണ്ടും പ്രവര്‍ത്തന അനുമതി നല്‍കാതിരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Read also:എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 1.7 കോടി രൂപ അടിച്ചുമാറ്റി; യുവാക്കള്‍ അറസ്റ്റില്‍

സബ് കലക്ടര്‍ അടക്കമുള്ളവര്‍ ക്വാറിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യം ക്വാറിക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയ വെള്ളമുണ്ട വില്ലേജ് ഓഫീസറെ ജില്ലയില്‍ നിന്ന് തന്നെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button