ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ നിക്ഷേപിയ്ക്കാനുള്ള 1.7 കോടി രൂപ അടിച്ചുമാറ്റിയ യുവാക്കളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ സത്പാല്‍, മനീഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരാണ്. ഡല്‍ഹിയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള പണമാണ് ഇവര്‍ അപഹരിച്ചത്.
എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിനുള്ള കരാര്‍ സ്വീകരിക്കുന്ന സിസ് കാഷ് സര്‍വീസസ് കനമ്പനിയുടെ ഡല്‍ഹി ബ്രാഞ്ച് തലവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാങ്കില്‍നിന്നു ലഭിക്കുന്ന പണം കമ്പനി അവരുടെ വോള്‍ട്ടില്‍ സൂക്ഷിക്കുകയും പിന്നീട് വിവിധ എടിഎമ്മുകളില്‍ നിറയ്ക്കുന്നതിനു നല്‍കുകയുമായിരുന്നു പതിവ്.
Also Read : ഹൈടെക് കള്ളന്‍ അടിച്ചുമാറ്റിയത് 100 ആഡംബര കാറുകള്‍, ഒടുവില്‍ പിടി വീണതിങ്ങനെ
കഴിഞ്ഞ മാസം 27-ന് എ.ടി.എമ്മുകളില്‍ നിക്ഷേപിയ്ക്കാനുള്ള 1.84 കോടി രൂപയുമായി ഇവര്‍ പോയെങ്കിലും നിറയ്ക്കാതെ തിരിച്ചു വരിയയായിരുന്നു. പിന്നീട് പണം നിറയ്കാകനെന്ന വ്യാജേനെ പോയെങ്കിലും പ്രതികളിത് അപഹരിക്കുകയായിരുന്നു. കൊണ്ടുപോയ പണത്തിന്റെ 70 ശതമാനം മാത്രമാണ് ഇവര്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിച്ചതെന്ന അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു അ.പഹരിച്ച പണത്തില്‍ 64 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി പണത്തിനായി തെരച്ചില്‍ തുടരുകയാണ്.
Post Your Comments