
ന്യൂഡല്‍ഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം. ബിഹാറിലെ സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെട്ട സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.
Read also:ജെസ്ന തിരോധാനം; അന്വേഷണം കട്ടപ്പന ധ്യാന കേന്ദ്രത്തിലേക്ക്
നിതീഷ് കുമാര്‍ മാനഭംഗങ്ങളെ സ്പോണ്സര് ചെയ്യുകയാണെന്നും സംരക്ഷിക്കുകയാണെന്നും തേജസ്വി ആരോപിച്ചു. പ്രക്ഷോഭത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. നിതീഷിന്റെ രാജി ആവശ്യപ്പെട്ട് ജന്ദര്‍ മന്ദറില്‍ ശനിയാഴ്ച നടക്കുന്ന ധര്‍ണയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്.
Post Your Comments