യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ബാന്‍ഡിറ്റ് 150 ബൈക്കുമായി സുസുക്കി .ജക്കാര്‍ത്തയിൽ നടക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ GSX-S150 മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച 2018 ബാന്‍ഡിറ്റ് 150യെ സുസുക്കി അവതരിപ്പിച്ചത്.
- രൂപഭംഗി
സ്‌പോര്‍ടി ലുക്ക് തന്നെയാണ് പ്രധാന ആകർഷണം. ട്രാപസോയിഡല്‍ മാതൃകയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്,ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , മസ്‌ക്യൂലർ ലുക്ക് നൽകുന്ന ഇന്ധന ടാങ്ക്, ഒത്തനടുവിലുള്ള ഫൂട്ട് പെഗുകൾ, പരന്ന ഹാന്‍ഡില്‍ബാർ,എഞ്ചിന്‍ കൗൾ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.
- എൻജിൻ ശേഷിയും മറ്റു വിവരങ്ങളും
147.3 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 19.2 bhp കരുത്തും 14 Nm torque ഉം സൃഷ്ടിച്ച് ഇവനെ നിരത്തിൽ കരുത്തനാക്കുന്നു. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ജിക്‌സറിനെക്കാളും(14.5 bhp 14 Nm torque) ഉയര്‍ന്ന കരുത്താണ് ഈ വാഹനത്തിനെന്നത് ശ്രദ്ധേയം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് ബാന്‍ഡിറ്റിൽ സസ്‌പെൻഷൻ ചുമതല വഹിക്കുക. ഇന്തോനേഷ്യന്‍ വിപണിയിലെത്തുന്ന ഈ ബൈക്ക് ഇന്ത്യയിൽ എത്തുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം GSX-S150 -യ്ക്ക് താഴെയായിരിക്കും ഈ ബൈക്കിന്റെ സ്ഥാനം.
Also read : യുവത്വത്തിനു ആവേശം പകരാന്‍ പുതിയ സ്കൂട്ടര്‍ വിപണയില്‍ എത്തിച്ച് പിയാജിയോ
Post Your Comments