Latest NewsKerala

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പകർത്തി; ഭാര്യയുടെ കാമുകനെതിരെ പരാതിയുമായി യുവാവ്

യു​വ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​ ആ​പ്ലി​ക്കേ​ഷ​ന്‍ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു

കൊ​ച്ചി: മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പകർത്തിയതായ് യുവാവിന്റെ പരാതി.  സം​ഭ​വ​ത്തി​ല്‍ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യും സ്വ​കാ​ര്യ​ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ അ​ജി​ത്, അ​വ​രു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ട​മ പോ​ലും അ​റി​യാ​തെ ര​ഹ​സ്യ ആ​പ്ലി​ക്കേ​ഷ​ന്‍ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ALSO READ: കമിതാക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യു​വ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്. ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഭ​ര്‍​ത്താ​വി​ന്‍റെ നീ​ക്ക​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ ശ​ബ്ദ​രേ​ഖ​യും സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ളു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും യുവാവ് പകർത്തിയെടുത്തു. ഇ​തി​നി​ടെ ത​ട്ടി​പ്പു മ​ന​സ്സി​ലാ​ക്കി​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button