Latest NewsIndia

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്നിലാക്കി ബിജെപി മുന്നേറ്റം

എന്നിട്ടും ഇവിടെ ബിജെപി നേടിയ വിജയം വലിയ രാഷ്ട്രീയ മാറ്റമാണ് കാണിക്കുന്നത്

ജൽഗാവ് : മഹാരാഷ്ട്രയിൽ നടന്ന മുൻസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്നിലാക്കി ബിജെപി മുന്നേറ്റം. ജല്‍ഗാവിലും സംഗ്ലിയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ശിവ സേനയ്ക്ക് ഇവിടെ 15 വാര്‍ഡുകളില്‍ ഒതുങ്ങി. സാംഗ്ലിയില്‍ ബി.ജെ.പിക്ക് 39 വാര്‍ഡുകളും എന്‍.സി.പിക്ക് 15 വാര്‍ഡുകളും ഐ.എന്‍.സിക്ക് 14 വാര്‍ഡുകളും ലഭിച്ചു.

സാംഗ്ലീയില്‍ മുമ്പ് ഒരു സീറ്റു പോലും ബിജെപി വിജയം നേടിയിരുന്നില്ല എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ നേട്ടമാണ് കൊയ്തത്. ജല്‍ഗാവില്‍ 15 -ല്‍ നിന്ന് 57 സീറ്റായി വര്‍ധിച്ചു. ബിജെപി വിരുദ്ധ നിലപാടുമായി ശിവസേന ഇടഞ്ഞു നിന്നിട്ടും മഹാരാഷ്ട്രയിലെ രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനായത് ലോകസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസം പകരും. സാംഗ്ലി, ജല്‍ഗാവ് നഗരസഭകളില്‍ ജൂലൈ 31 നായിരുന്നു വോട്ടെടുപ്പ് നടന്നത്.

Read also:നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ വരദാനം : ശിവരാജ്‌സിംഗ് ചൗഹാന്‍

75 വാര്‍ഡുകള്‍ ഉള്ള ഇവിടെ 57 ലും ബിജെപി വിജയിച്ചു. ശിവസേനയ്ക്ക് നേടാനായത് 15 സീറ്റാണ്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. ഒരു സീറ്റു പോലും ഇരുപാര്‍ട്ടികള്‍ക്കും നേടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റുണ്ടായിരുന്ന എന്‍സിപിക്ക് കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയതോടെ ഒരൊറ്റ സീറ്റിലും ജയിക്കാനായില്ല.

ശിവസേന പരസ്യമായി ബിജെപിക്കെതിരേ പ്രവര്‍ത്തിച്ചു. എന്നിട്ടും ഇവിടെ ബിജെപി നേടിയ വിജയം വലിയ രാഷ്ട്രീയ മാറ്റമാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ 62 ശതമാനം പോളിംഗ് നടന്നു. രണ്ട് നഗരങ്ങളിലുമായി 754 സ്ഥാനാര്‍ഥികളാണ് 153 സീറ്റുകളിലായി മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button