ബെഗളൂരു: ബന്ദിപ്പൂർ യാത്രാനിരോധനം തുടരുമെന്ന് കർണാടക സർക്കാർ. ബന്ദിപ്പൂർ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയിൽ മേൽപ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
ജൂലൈ പതിനേഴിന് കുമാരസ്വാമിയും കർണാടക പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി എലവേറ്റഡ് ഹൈവേ ഉൾപ്പെടെയുളള വിശദപദ്ധതി നിർദേശിച്ചത്. രാത്രിയാത്ര നിരോധനം നീക്കാനുളള നിർദേശത്തിൽ ചർച്ചയ്ക്ക് തയ്യാറായ കർണാടക മുഖ്യമന്ത്രി സംസ്ഥാനത്ത് എതിർപ്പ് ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.
Read also:ഗാന്ധി പ്രതിമയ്ക്ക് കാവി പൂശിയ സംഭവം വിവാദത്തിലേക്ക്
തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ 460 കോടി ചെലവ് വരുന്ന പുതിയ പദ്ധതി നിർദേശത്തിൽ പ്രതീക്ഷയർപ്പിച്ച കേരളത്തിന് കനത്ത തിരിച്ചടിയായി.
Post Your Comments