
ലഖ്നൗ: മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് കാവി പൂശിയ സംഭവം വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശിലെ സർക്കാർ സ്കൂളിൽ സ്ഥാപിച്ച ഗാന്ധിയുടെ പ്രതിമയ്ക്കാണ് കാവി പൂശിയത്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Read also:മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്നിലാക്കി ബിജെപി മുന്നേറ്റം
20 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രതിമയെന്നാണ് റിപ്പോര്‍ട്ട്. പ്രതിമയിലെ ഊന്നുവടിയും കണ്ണടയും മാത്രമാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ളത്. വെളുത്തവസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള പ്രതിമയ്ക്കാണ് കാവി പൂശിയിരിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.എം ബച്ഛു സിങ് അറിയിച്ചു.
Post Your Comments