പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന കൈയെത്തും ദൂരത്ത് തന്നെ ഉണ്ടെന്ന് അന്വേഷണസംഘം. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജെസ്നയുടെ രണ്ടാമത്തെ സിം കാര്‍ഡ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതോടെ കേസ് സിബിഐക്ക് വിടാനുള്ള സാധ്യത അവസാനിച്ചു. ഏറെ ശ്രമകരമാല ദൗത്യത്തിനൊടുവിലാണ് ജെസ്നയുടെ രണ്ടാമത്തെ സിം കാര്‍ഡ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. അതില്‍ നിന്നുള്ള വിളികളും മെസേജുകളുമാണ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, ജെസ്നയുടെ തിരോധാന കേസിന്റെ അന്വേഷണ പരിധയില്‍ നിന്ന് സുഹൃത്തും സഹപാഠിയുമായ യുവാവിനെ പൊലീസ് പൂര്‍ണമായും ഒഴിവാക്കി. നാലുദിവസം മുന്‍പ് മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയായ ഈ യുവാവിനെ പത്തനംതിട്ടയില്‍ വിളിച്ചു വരുത്തി 12 മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിരുന്നു. മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്ന മൊഴിയില്‍ നിന്ന് തെല്ലും മാറ്റമില്ലെന്ന് കണ്ടതോടെയാണ് യുവാവിനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ALSO READ: ജെസ്നയുടെ തിരോധാനം; പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണസംഘം
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ ക്യാമറയില്‍ പതിഞ്ഞത് ജെസ്നയല്ലെന്ന നിലപാടിലാണ് അന്വേഷണം ഇപ്പോഴും മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.
Post Your Comments