Latest NewsKerala

ജെസ്നയുടെ തിരോധാനം; പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണസംഘം

റാന്നി: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണസംഘം.
ആണ്‍സുഹൃത്തിനെകൂടുതൽ ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നേരത്തേ കണ്ടെത്തിയ ഫോണ്‍കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യംചെയ്യുക. ജെസ്‌നയും ആണ്‍സുഹൃത്തും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍, മുണ്ടക്കയത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിവയെല്ലാം സുഹൃത്തിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കാരണമായി.

ALSO READ: മൃതദേഹം ജെസ്നയുടെതല്ല ; മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു

അതേസമയം സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ട യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജെസ്‌നയല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിമാലിയില്‍ ജെസ്‌നയോട് സാമ്യമുള്ള കുട്ടിയെ ടാക്‌സിഡ്രൈവര്‍ കണ്ടെന്ന വിവരവും ഒരാഴ്ചയായി പോലീസ് അന്വേഷിച്ചുവരുന്നു. ജെസ്‌ന മരിയ ജയിംസിനെ മാര്‍ച്ച്‌ 22-നാണ് കാണാതായത്. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button